വീടിനു മുന്‍പില്‍ അന്യഗ്രഹ ജീവികൾ വന്നു എന്ന പേരില്‍ നരേന്ദ്ര മോദിക്ക് സന്ദേശം
തന്റെ വീടിനു മുന്‍പില്‍ അന്യഗ്രഹ ജീവികള്‍ വീടിനു മുന്നില്‍ വന്നു എന്നവകാശപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ അടിയന്തര സന്ദേശം അയച്ച വ്യക്തി പോലീസ് പിടിയില്‍. മഹാരാഷ്ട്ര സ്വദേശിയായ 47 കാരനാണ് മെയില്‍ അയച്ചതെന്ന് പോലീസ് കണ്ടെത്തി . ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും ഇയാള്‍ മെയില്‍ അയച്ചതിനെ പറ്റി വീട്ടുകാര്‍ക്ക് അറിവില്ലെന്നും പോലീസ് പറയുന്നു .
സുപ്രധാന വിവരങ്ങള്‍ നല്കാന്‍ അന്യഗ്രഹ ജീവികള്‍ ഭൂമിയിലേക്ക് എത്തുന്നു എന്നാണ് ഇയാള്‍ മെയില്‍ അയച്ചത്. ഇയാള്‍ നേരത്തെയും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.