ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരിയുടെ കാലത്തെന്ന വെളിപ്പെടുത്തലുമായി സെന്‍കുമാര്‍

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴാണ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് എന്ന വെളിപ്പെടുത്തലുമായി മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍. അന്ന് ജേക്കബ് പുന്നൂസായിരുന്നു പൊലീസ് മേധാവി.

തനിക്കെതിരെ ഇപ്പോള്‍ പല വ്യാജ ആരോപണങ്ങളും വരുന്നു. സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ എല്ലാവരും സംഘിയാകുമെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. 2019ല്‍ മാത്രം അല്ല, 2024 ലും മോദി തന്നെ പ്രധാനമന്ത്രി ആകണമെന്നും മോദി ഭരണം തുടര്‍ന്നാല്‍ ഇന്ത്യയില്‍ ദാരിദ്രം ഉണ്ടാകില്ലെന്നും സെന്‍കുമാര്‍ പറയുന്നു.