ഇടതുമുന്നണി വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല എന്ന് വിഎസ്
വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് ഇടതുമുന്നണി വിപുലീകരണത്തിലെ അസംതൃപ്തി പരസ്യമാക്കി വിഎസ് അച്യുതാനന്ദന്‍.സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവുമുള്ളവര്‍ ഇടത് മുന്നണിയില്‍ വേണ്ടെന്നും വിഎസ് പറഞ്ഞു.
ബാലകൃഷ്ണപിള്ളയുടെ എല്‍ ഡി എഫ് പ്രവേശനത്തെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു വിഎസ്. കൂടാതെ ശബരിമല വെച്ച് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സമരം ജനങ്ങള്‍ ഗൗനിക്കുന്നില്ല. യുപി അല്ല കേരളമെന്ന് ബിജെപി നേതാക്കള്‍ ഓര്‍ക്കണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരണം നടത്തിയത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
എം പി വിരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ജനാധിപത്യ കേരള കോണ്‍ഗ്രസ്, നേരത്തേ ഇടതുമുന്നണിയിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്ന ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളാണ് ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമായിരിക്കുന്നത്.