ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് ആരോഗ്യരംഗത്ത് വന്‍മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യസ്ഥാപന നിയന്ത്രണ നിയമം ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും. ഇതിന്റെ ഭാഗമായി ദന്തചികിത്സയടക്കം അലോപ്പതി രംഗത്തെ ആശുപത്രികളുടെയും ലബോറട്ടികളുടെയും രജിസ്ട്രേഷന്‍ ചൊവ്വാഴ്ച ആരംഭിക്കും.

ആദ്യപടിയായി മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ താത്കാലിക രജിസ്ട്രേഷന്‍ നല്‍കുക. ഇത് വിലയിരുത്തി ജനുവരി മധ്യത്തോടെ മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും.

രണ്ട് വര്‍ഷത്തിനകം സ്ഥിരം രജിസ്ട്രേഷന്‍ നല്‍കാനാകുമെന്നാണ് കരുതുന്നെതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ആദ്യഘട്ടത്തില്‍ അലോപ്പതി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത്. www.clinicalestablishments.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് രജിസ്ട്രേഷനും തുടര്‍നടപടികളും. നിയമമാകുന്നതോടെ രജിസ്റ്റര്‍ ചെയ്യാത്ത ഒരു ആരോഗ്യസ്ഥാപനത്തിനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദ്ന്‍ പറഞ്ഞു

സ്ഥാപനങ്ങളെ അവയുടെ പശ്ചാത്തല സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കും. ഇങ്ങനെ തരംതിരിക്കുന്നതിനും ഓരോ വിഭാഗത്തിനും ആവശ്യമായി കുറഞ്ഞ നിലവാരം നിശ്ചയിക്കുന്നതിനുമായ പ്രത്യേക സമിതികള്‍ക്ക് രൂപം നല്‍കും.