വനിതാ മതിലിന് വേണ്ടി സര്‍ക്കാര്‍ പരീക്ഷകള്‍ മാറ്റി എന്ന് രമേശ്‌ ചെന്നിത്തല

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിനായി സര്‍ക്കാര്‍ പരീക്ഷ മാറ്റിയത് ദൗര്‍ഭാഗ്യകരവും തെറ്റുമാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതില്‍ പൊളിയുമെന്ന് കണ്ടപ്പോഴാണ് അവധി നല്‍കിയത്. മതിലിന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് തെറ്റാണ് ഇതിനു വേണ്ടി സര്‍ക്കാര്‍ ഡോക്ടര്‍മാരേയും ആംബുലന്‍സുകളും ഉപയോഗിക്കുന്നു .

വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകളാണ് മാറ്റിയത്. ജനുവരി 1ലെ പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനിച്ചത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍ ജനുവരി 8,9 നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം കോളേജുകള്‍ തുറക്കുന്നത് 31 നുമാണ്.