റെയ്ഡിൽ പിടിച്ചെടുത്ത മദ്യം എലികൾ കുടിച്ചു തീര്‍ത്തു ; അടിച്ചു തീര്‍ത്തത് ആയിരം ലിറ്റര്‍
ബീഹാറിലെ ബറേലി കണ്ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് വിചിത്രമായ സംഭവം നടന്നത്. നര്‍ക്കോട്ടിക് സെല്‍ പിടിച്ചെടുത്ത ആയിരം ലിറ്റര്‍ മദ്യമാണ് എലികള്‍ കൂട്ടത്തോടെ കുടിച്ച് തീര്‍ത്തെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച സ്റ്റോര്‍ റൂം തുറന്നപ്പോഴാണ് കാലിയായ കന്നാസുകള്‍ കണ്ടെത്തിയത്.
നിരവധി കന്നാസുകള്‍ ഒഴിഞ്ഞും ചിലതിന്റെ അടിഭാഗങ്ങളില്‍ ദ്വാരവും ഉണ്ടായിരുന്നു. ഇതോടെ മദ്യം കുടിച്ച് തീര്‍ത്തത് എലികളാണെന്ന് പെലീസ് സ്ഥിരീകരിക്കുകയായിരുന്നു. സ്റ്റോര്‍ റൂം തുറന്നപ്പോള്‍ കന്നാസുകള്‍ക്ക് സമീപം എലികള്‍ വിഹരിക്കുകയായിരുന്നു. ആയിരം ലിറ്റര്‍ വരുന്ന മദ്യത്തിന്റെ മുക്കാല്‍ ഭാഗവും എലികള്‍ കുടിച്ചു. എലികള്‍ സ്ഥിരം മദ്യം കഴിക്കാന്‍ ആരംഭിച്ചതു പോലുണ്ടെന്നും സ്റ്റോര്‍ റൂം എലികളുടെ വിഹാര കേന്ദ്രമായതായും സ്റ്റേഷനിലെ സീനിയര്‍ ക്ലര്‍ക്കായ നരേഷ് പാല്‍ പറയുന്നു.
സാധരണ റെയ്ഡില്‍ പിടിച്ചെടുക്കുന്ന മദ്യം നടപടികള്‍ക്ക് ശേഷം നശിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ പിടിച്ചെടുത്ത മദ്യം നശിപ്പിക്കണമെന്നാവശ്യപ്പെട്ട് മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും നരേഷ് കൂട്ടിചേര്‍ത്തു. അതേസമയം എലികളാണോ അതോ വേറെ ആരെങ്കിലും മദ്യം മോഷ്ട്ടിചതാണോ എന്നും അന്വേഷിക്കുന്നതായി പൊലീസ് സൂപ്രണ്ട് അഭിനന്ദന്‍ സിങ് വ്യക്തമാക്കി.