സിനിമാ മേഖലയിലെ പ്രമുഖർ തന്നെ ദുരുപയോഗം ചെയ്തതായി മയക്കുമരുന്ന് കേസില്‍ പിടിയിലായ നടി

കൊച്ചി: രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖരായ ആളുകള്‍ തന്നെ അവരുടെ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു എന്ന വെളിപ്പെടുത്തലുമായി മയക്കുമരുന്ന് കേസില്‍ പിടിയിലായ നടി അശ്വതി ബാബു. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായും നടി പൊലീസിന് മൊഴി നല്‍കി.

സിനിമാ മേഖയിലെ പ്രമുഖരുമായി അശ്വതിക്ക് ബന്ധങ്ങളുണ്ട് എന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് മയക്കുമരുന്ന് കേസുകളില്‍ നടിക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്.

അശ്വതിയുടെ പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ലാറ്റില്‍ ഏതാനും സിനിമ, സീരിയല്‍ പ്രവര്‍ത്തകര്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു. മയക്കുമരുന്ന് പാര്‍ട്ടികളിലും ഇവര്‍ പങ്കെടുത്തിരുന്നു. സ്ഥിരം ഇടപാടുകാരില്‍ ആര്‍ക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അശ്വതി മയക്കുമരുന്ന് പാര്‍ട്ടികളില്‍ സജീവമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഗോവയിലും ബെംഗ്ലൂരിലും നടക്കുന്ന മയക്കുമരുന്ന് പാര്‍ട്ടികളില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ഈ സ്ഥലങ്ങളില്‍ പതിവായി പോകാറുണ്ടായിരുന്നു.അശ്വതിയുടെ ഫോണില്‍ നിന്നും ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.