ജവാന്‍മാരെ ആദരിക്കുന്നു

അബുദാബി: കലാ-സാംസ്‌കാരിക കൂട്ടായ്മ യായ അബുദാബി സാംസ്‌കാരിക വേദി ധീര ജവാന്‍മാരെ ആദരിക്കുന്നു. ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന പരിപാടിയില്‍, ഇന്ത്യന്‍ സൈന്യത്തില്‍ തങ്ങളുടെ സേവനം രാജ്യത്തിനു വേണ്ടി സമര്‍പ്പിക്കുകയും ശേഷിച്ച കാലം പ്രവാസ ജീവിതം നയിക്കുകയും ചെയ്യുന്ന മുന്‍കാല സൈനികരെയാണ് പൊന്നാട അണിയിച്ച് ആദരിക്കുക.

2019 ജനുവരി 25 വെള്ളിയാഴ്ച, മുസ്സഫയിലെ അഹല്യ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. താല്പര്യമുള്ള മുന്‍ കാല സൈനികര്‍ പേരു വിവരങ്ങള്‍ 055 – 7059 769, 050 – 6711 437 എന്നീ നമ്പരുകളില്‍ വിളിച്ച് നല്‍കണം എന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി