വാട്സ് ആപ്പില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശം ; സംസ്ഥാനത്ത് സ്കൂളുകള്‍ നാളെ തുറക്കും
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തന്നെ തുറക്കും എന്ന് അറിയിപ്പ്. ക്രിസ്മസ് അവധി കഴിഞ്ഞ് നാളെ ഡിസംബര്‍ 31 തിങ്കളാഴ്ച തുറക്കില്ലെന്ന വാട്‌സ് ആപ്പ് സന്ദേശം വ്യാജമാണ് എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബര്‍ 31നാണ് സ്‌കൂള്‍ തുറക്കുന്നത്. ഇത് ജനുവരി ഒന്നിലേക്ക് മാറ്റിയതായാണ് വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നത്.
വെക്കേഷന്‍ ദിനങ്ങള്‍ പത്ത് ദിവസം തികയ്ക്കാനാണ് ഒരു ദിവസം കൂടി അവധി നല്‍കുന്നതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.