37 വര്‍ഷത്തിന് ശേഷം മെല്‍ബണില്‍ ചരിത്ര വിജയമെഴുതി ഇന്ത്യ

ഓസ്ട്രലിയകെതിരായ മൂന്നാമത്തെ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം. 137 റണ്‍സിനാണ് കൊഹ് ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഓസിസ് മണ്ണില്‍ അഭിമാന വിജയം നേടിയത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ വിജയം 3ി വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നതും ശ്രദ്ധേയമാണ്. അതൊടൊപ്പം ബോക്സിംഗ് ഡേ ടെസ്റ്റിലെ ആദ്യവിജയവുമായി.

അവസാന ദിവസം രണ്ട് മാത്രം കൈയിരിലിരിക്കെ ജയിക്കാന്‍ 141 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 261 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മഴ കാരണം ഉച്ചവരെ കളി പുനരാരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. കളി ഉച്ചഭക്ഷണത്തിനുശേഷം കളി പുനരാരംഭിച്ചപ്പോള്‍ 4.3 ഓവറില്‍ അവര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി.

114 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത കമ്മിന്‍സാണ് ആദ്യം പുറത്തായത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്. ഇശാന്ത് ശര്‍മ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ നഥാന്‍ ലിയോണും പുറത്തായി. ഏഴ് റണ്‍സ് മാത്രമായിരുന്നു സംഭാവന. ഹെയ്‌സല്‍വുഡ് പുറത്താകാതെ നിന്നു. ഇതോടെ ഇന്ത്യയ്ക്ക് ജയം സ്വന്തമായി.

ഇന്ത്യയ്ക്കുവേണ്ടി ബുംറയും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ഷമിയും ഇശാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റ് ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടിയായി ഓസ്‌ട്രേലിയക്ക് 151 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 292 റണ്‍സ് ലീഡ് നേടി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. രണ്ടിന്നിങ്‌സിലുമായി ബുംറ ഒന്‍പത് വിക്കറ്റെടുത്തു