ഹര്‍ത്താല്‍ ; കട തുറന്നാല്‍ അടപ്പിക്കും എന്ന് ബി ജെ പി ; പരീക്ഷകള്‍ മാറ്റി
നാളത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാര സംഘടനകള്‍ അറിയിച്ചതിന് പിന്നാലെ ഭീഷണിയുമായി ബിജെപി രംഗത്ത് വന്നു. വ്യാപാരികള്‍ കടകള്‍ തുറന്നാല്‍ അടപ്പിക്കുമെന്ന് ബിജെപി പറഞ്ഞു. ടി നസറുദ്ദീന്റെയും കൂട്ടരുടെയും നീക്കം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ബിജെപി മുന്‍ ഉത്തരമേഖലാ വക്താവ് പി രഘുനാഥ് പറഞ്ഞു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കര്‍മ്മസമിതി നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള് വ്യക്തമാക്കിയിരുന്നു. നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി നസീറുദ്ദീന്‍ ആണ് അറിയിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പമുള്ള 96 സംഘടനകളും ഹര്‍ത്താലിന് എതിരായി അണിനിരക്കുമെന്നും നസിറുദ്ദീന്‍ വ്യക്തമാക്കി.
എല്ലാ സംഘടന പ്രതിനിധികളുമായും ചര്‍ച്ച നടത്തി. പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു. ഹര്‍ത്താലിനെ അനുകൂലിക്കരുതെന്ന് ശ്രീധരന്‍ പിള്ളയോട് അഭ്യര്‍ത്ഥിച്ചു. കടകള്‍ക്ക് നേരെ അക്രമമുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് കര്‍മ്മസമിതി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തേ ബിജെപി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇനി ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എന്നിവര്‍ ചേര്‍ന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം വ്യാഴാഴ്ച നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു. വിവിധ സര്‍കലാശാലകളും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. ശബരിമല കര്‍മസമിതി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണിത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാലാം തിയതിയിലേക്കാണ് മാറ്റി.