ശബ്ദരേഖകള്‍ കൈവശമുണ്ട് : സിപിഎം നെതിരെ ഗുരുതര ആരോപണവുമായി കനകദുര്‍ഗ്ഗയുടെ സഹോദരന്‍
സിപിഎം നെതിരെ ഗുരുതര ആരോപണവുമായി കനകദുര്‍ഗ്ഗയുടെ സഹോദരന്‍ ഭാരത് ഭൂഷണ്‍ രംഗത്ത് വന്നിരിക്കുന്നു. ശബരിമല യുവതീപ്രവേശത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.’ഗൂഢാലോചന നടത്തി ഇവരെ നടയില്‍ എത്തിക്കാന്‍ ആസൂത്രണം നടത്തിയത് സിപിഎമ്മും കോട്ടയം എസ്പി ഹരിശങ്കറുമാണ്. കനകദുര്‍ഗയെ സിപിഎം സഹായത്തോടെ കണ്ണൂരിലാണ് ഒളിപ്പിച്ചത്. നിരവധിതവണ സിപിഎം നേതാക്കള്‍ വിളിച്ചു സംസാരിച്ചിരുന്നു, ഇതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ട്. ഇവ ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കും’ എന്ന് ഭാരത് ഭൂഷണ്‍ പറഞ്ഞു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ്ഗ. ബിന്ദുവും കനകദുര്‍ഗ്ഗയും ഡിസംബര്‍ 24ന് ശബരിമലയില്‍ എത്തിയിരുന്നെങ്കിലും അന്ന് അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് മല ചവിട്ടാന്‍ കഴിഞ്ഞില്ല. കനകദുര്‍ഗ്ഗ വീട്ടില്‍ നിന്ന് പറയാതെയാണ് ശബരിമലയില്‍ എത്തിയതെന്ന് ഇവരുടെ ഭര്‍ത്താവ് അന്ന് പറഞ്ഞിരുന്നു. ജോലി സംബന്ധമായ ആവശ്യത്തിനായി തിരുവനന്തപുരത്തേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ദുര്‍ഗ്ഗ വീട്ടില്‍ നിന്നും ഇറങ്ങിയത്, ശബരിമലയിലേക്ക് പോയതിനെ സംബന്ധിച്ച് അറിയില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. 24ന് ശേഷം ഇവര്‍ വീട്ടില്‍ തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ താന്‍ തല്‍ക്കാലം കൂട്ടുകാരിക്കൊപ്പം താമസിക്കുകയാണെന്നാണ് കനകദുര്‍ഗ അന്ന് അറിയിച്ചത്.
ഇന്ന് വെളുപ്പിന് ഒന്നരയോടുകൂടി പമ്പയില്‍ എത്തിയശേഷം പോലീസ് അകമ്പടിയോടെയാണ് പതിനെട്ടാംപടി കയറാതെ ബിന്ദുവും കനകദുര്‍ഗ്ഗയും മൂന്നരയോടുകൂടി ശബരിമല നടയിലെത്തി ദര്‍ശനം നടത്തിയത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധസ്വരങ്ങള്‍ ഉയരുന്നതിനിടെയാണ് കനകദുര്‍ഗ്ഗയുടെ സഹോദരന്‍ തന്നെ സിപിഎം നും എസ് പി ഹരിശങ്കറിനെതിരെയും ഗുരുതര ആരോപണവുമായി വന്നിരിക്കുന്നത്.