ഗായകന്‍ കെസ്റ്റര്‍ ആദ്യമായി സ്വിറ്റ്സര്‍ലന്‍ഡില്‍ മെയ് 18ന് ഹൃദയാഞ്ജലിക്കൊപ്പം
സൂറിച്ച്: സ്വിറ്റ്‌സര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗ്രേസ് ബാന്‍ഡ് 2019 മെയ് മാസം 18ന് ബാസല്‍ ലാന്‍ഡിലുള്ള കുസ്‌പോ ഹാളില്‍ നടത്തുന്ന ഹൃദയാജ്ഞലി 2019 എന്ന സംഗീത നിശയിലേക്കുള്ള ടിക്കറ്റ് വില്‍പ്പനയുടെ ഉല്‍ഘാടനം ബാസലിലെ ഈഗിള്‍ ഹാളില്‍ വെച്ച് ജെയിംസ് തെക്കേമുറിയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ സെന്റ്‌മേരീസ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് മഹായിടവകയുടെ വികാരി. ഫാ. കുരിയാക്കോസ് കൊല്ലന്നൂര്‍ ജോജോ വിച്ചാട്ടിന് ആദ്യ ടിക്കറ്റ് നല്‍കി നിര്‍വ്വഹിച്ചു.
ഗ്രേസ് ബാന്‍ഡിന്റെ മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളെയും, ആതുരസേവനരംഗത്ത് ഗ്രേസ് ബാന്‍ഡിന്റെ വേറിട്ട പ്രവര്‍ത്തനശൈലിയേയും ഫാ.കുരിയാക്കോസ് കൊല്ലന്നൂര്‍ തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍ പ്രത്യേകം പ്രശംസിക്കുകയുണ്ടായി. സ്വിറ്റസര്‍ലണ്ടിലെ ആനുകാലിക സാമൂഹിക, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കൂട്ടായ്മയായ ഹലോ ഫ്രണ്ട് സിന്റെ മുഖ്യ മാര്‍ഗ്ഗ നിര്‍ദ്ദേശിയും , മലയാളീസ് സി എചിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും, ആനുകാലിക വിഷയങ്ങളില്‍ തന്റേതായ ശൈലിയില്‍ ശക്തമായ വിശകലനത്തിലൂടെ പ്രതികരിക്കുന്ന അഡ്വ. ജോജോ വിച്ചാട്ട് ഗ്രേസ് ബാന്‍ഡ് എറ്റെടുത്തിരിക്കുന്ന കര്‍മ്മ പദ്ധതിക്ക് ആശംസകള്‍ നേരുകയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗ്രേസ് ബാന്‍ഡ് കൂട്ടായ്മയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
സണ്ണി കിരിയാന്തന്‍, എല്‍ബിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. അഞ്ച് വര്‍ഷം മുമ്പ് വളരെ പരിമിധികളില്‍ നിന്ന് കൊണ്ട് ആരംഭിച്ച ഗ്രേസ് ബാന്‍ഡിനു ഇന്ന് യൂറോപ്പിലെ മുഴുവന്‍ കലാകാരന്‍ മാരെയും, ഗായകരെയും ഒരേ വേദിയില്‍ അണിനിരത്തുവാന്‍ കഴിയുന്നു എന്നുള്ളത് എടുത്ത് പറയേണ്ട ഒരു വിജയമാണ്.
ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഈ സംഗീത വിരുന്നില്‍ സ്വര്‍ഗ്ഗീയ ഗായകന്‍. കെസ്റ്റര്‍ അണിചേരുകയാണ്. കെസ്റ്ററിന്റെ മഹനീയ സാന്നിദ്ധ്യം ആണു ഹൃദയാജ്ഞലി 2019ന്റെ സവിശേഷത. മലയാളത്തിലെ എക്കാലത്തെയും അനുഗ്രഹീത ശബ്ദത്തിനു ഉടമ, തനിക്ക് ദൈവം നല്‍കിയ ഇമ്പമാര്‍ന്ന ശബ്ദത്തിലൂടെ, താള ലയങ്ങളിലൂട , നാദപ്രപഞ്ചം ഒരുക്കി മലയാളികളുടെ മനസ്സില്‍ കുടിയേറിയ അനുഗ്രഹീത ഗായകന്‍. കെസ്റ്റര്‍ ഹൃദയാജ്ഞലി 2019ലൂടെ ആദ്യമായി സ്വിറ്റ്‌സര്‍ലണ്ടില്‍ എത്തിച്ചേരുമ്പോള്‍ എല്ലാ മലയാളികളുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ഗ്രേസ് ബാന്‍ഡ് ട്രഷര്‍ ബിനോയി വെട്ടിക്കാട്ട് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ബിജു മാധവത്ത് കൃതജ്ഞതയും പറഞ്ഞു. തോമസ് മുക്കോംതറയില്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ജെയ്‌സണ്‍ കരേടന്‍, ഡിറ്റോ മുണ്ടാടന്‍, മാര്‍ട്ടിന്‍ പിട്ടാപ്പള്ളി, ജോയി പെരുംപള്ളില്‍, ഡേവിസ് തെക്കനാത്ത്, ജിജി തോപ്പില്‍, സിറിയക് വടക്കുംചേരില്‍, ജോണ്‍സണ്‍ പതിപ്പള്ളില്‍, ദീപു ഉള്ളാട്ടില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സാന്ദ്ര മുക്കോംത്തറയിലിന്റ നേതൃത്വത്തില്‍ ഗായകസംഘം ആലപിച്ച ഗാനങ്ങളോട് കൂടി പരിപാടികള്‍ സമാപിച്ചു.