ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഭാരവാഹി
കോണ്‍ഗ്രസിന്റെ 134 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഭാരവാഹിയായി ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ നിയമിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അപ്‌സര റെഡ്ഡിയാണ് കോണ്‍ഗ്രസിന്റെ വനിതാ വിഭാഗമായ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിതയായത്.
കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് ട്വിറ്റര്‍ പേജുകള്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അപ്‌സര റെഡ്ഡി നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ബി.ജെ.പി അനുഭാവിയായിരുന്ന മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ അപ്‌സര റെഡ്ഡി 2016ല്‍ എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നിരുന്നു. ജയലളിതയുടെ മരണത്തിന് ശേഷം ശേഷം ശശികല അനുകൂലികളുടെ കൂടെയായിരുന്നു. വളരെ വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ കോണ്ഗ്രസിന്റെ നടപടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.