ക്ഷേത്രപരിപാടിയിൽ ഭക്ഷണ സാധനങ്ങൾക്കൊപ്പം മദ്യം വിളമ്പി ബി ജെ പി എം എൽ എ ; കുട്ടികള്‍ക്കും കിട്ടി മദ്യം
ഉത്തര്‍പ്രദേശ് ഹര്‍ദോയിലെ എം എല്‍ എയായ നിതിന്‍ അ?ഗര്‍വാളാണ് ക്ഷേത്ര പരിപാടിയില്‍ പൂരിക്കും സബ്ജിക്കുമൊപ്പം മദ്യം വിളമ്പിയത്. ഹര്‍ദോയിലെ ശ്രാവണ ദേവി ക്ഷേത്രത്തിലായിരുന്നു സംഭവം. നിതിന്റെ പിതാവ് ?നരേഷ് അ?ഗര്‍വാള്‍ എല്ലാവരും ഭക്ഷണപൊതികള്‍ കൈപ്പറ്റണമെന്ന് വിളിച്ചു പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കുട്ടികള്‍ക്ക് സഹിതം മദ്യകുപ്പി അടങ്ങുന്ന ഭക്ഷണപ്പൊതി കൈമാറിയെന്നാണ് നിതിനെതിരെയുള്ള ആരോപണം. സംഭവത്തെ തുടര്‍ന്ന് ബിജെപി ഹര്‍ദോയ് എം പി അന്‍ഷുല്‍ വര്‍മ്മ ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥിന് പരാതി നല്‍കിട്ടുണ്ട്. അടുത്തിടെ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ബി ജെ പിയില്‍ ചേര്‍ന്നയാളാണ് നിതിന്റെ പിതാവ് നരേഷ്.
ബി ജെ പിയില്‍ ചേര്‍ന്ന നരേഷ് അ?ഗര്‍വാള്‍ ഞങ്ങളുടെ ഒരു ആരാധനാലയത്തിലാണ് പരിപാടി നടത്തിയത്. ഇത് നിര്‍ഭാ?ഗ്യകരമായ സംഭവമാണ്. പേനയും പെന്‍സിലും നല്‍കേണ്ട കുഞ്ഞുങ്ങള്‍ക്കു വരെ അവര്‍ മദ്യം നല്‍കി. ഇക്കാര്യം ഞാന്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. ഒപ്പം ഇത്രയധികം മദ്യം വിതരണം ചെയ്തത് എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തും-വര്‍മ്മ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. അതേ സമയം വിഷയത്തെ പറ്റി പ്രതികരിക്കാന്‍ നിതിനോ നരേഷ് അ?ഗര്‍വാളോ തയ്യാറായിട്ടില്ല.