അടിച്ചു പൂസായി നടുറോഡില്‍ കിടന്നുറങ്ങിയ യജമാനനു കാവലിരിക്കുന്ന നായയുടെ വീഡിയോ വൈറല്‍

മനുഷ്യരോട് അത്യധികം നന്ദി പ്രകടിപ്പിക്കുന്നവരാണ് നായകള്‍. പ്രാചീന കാലം മുതലേ മനുഷ്യന്റെ സന്തത സഹചാരികളാണ് ഇവ. യജമാന സ്‌നേഹം ഏറെയുള്ള ഇവര്‍ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ഇട്ടിട്ട് പോകാത്തവരുമാണ്. അത്തരത്തില്‍ അടിച്ചു പൂസായി നടുറോഡില്‍ കിടന്നുറങ്ങുന്ന തന്റെ യജമാനനെ സംരക്ഷിക്കുന്ന നായയുടെ വീഡിയോ വൈറല്‍ ആയി.

അടിച്ചു പൂസായ യജമാനന്‍ മുന്നോട്ട് പോകാന്‍ കഴിയാത്തത് കാരണമാകും വീണിടം വിഷ്ണുലോകമാക്കിയത്. ആശാന്റെ ഉറക്കം കണ്ടു നാട്ടുകാര്‍ കൂടിയപ്പോള്‍ നായയ്ക്ക് തോന്നിയത് വരുന്നവര്‍ യജമാനനെ ഉപദ്രവിക്കാന്‍ ആണെന്ന്. എന്തിനധികം സംഭവസ്ഥലത്ത് എത്തിയ പോലീസുകാരനെ പോലും യജമാനന്റെ അടുത്തു നായ അടുപ്പിച്ചില്ല.