അതിജീവനത്തിന് സ്വിറ്റസര്‍ലണ്ടിലെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ കൈത്താങ്ങ്

സ്വിറ്റ്‌സര്‍ലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്‌കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഹലോ ഫ്രണ്ട് സ് എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്, അംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയില്‍ പ്രകൃതിയുടെ വിളയാട്ടത്തില്‍ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍പ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തില്‍ തോമസ് ഉലഹന്നാന് വീട് നിര്‍മിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി വാങ്ങിച്ച അഞ്ച് സെന്റ് സ്ഥലത്തിന്റെ ആധാരം ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. ശ്രീമതി. ബിന്ദു സജീവ് കൈമാറി .രണ്ടാം ഘട്ടത്തില്‍ വാസയോഗ്യമായ വീട് നിര്‍മ്മിച്ച് നല്‍കും. ?

തിങ്കളാഴ്ച്ച ഉടുമ്പന്നൂരില്‍ വെച്ച് നടന്ന ചെറിയ ചടങ്ങില്‍ ബ്‌ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സോമി പുളിക്കന്‍ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ P N SEETHY ,പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി ഷീല സുരേന്ദ്രന്‍ ,ശ്രീമതി നൈസി ഡാനിയേല്‍ ,ശ്രീ സുധീഷ് രാജേഷ് കൂടാതെ ഹലോ ഫ്രണ്ട്‌സ് വാട്‌സ് ആപ് ഗ്രൂപ്പിന്റെ കേരളത്തിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഗ്രൂപ്പിന്റെ സുഹൃത് രാജേഷ് തോമസ് എന്നിവര്‍ പങ്കെടുത്തു .എന്തിനും ഏതിനും വിമര്‍ശനങ്ങള്‍ക്ക് വേദിയാകുന്ന നാട്ടില്‍ ,അകലങ്ങളില്‍ നിന്നും കേവലം ഒരു വാട്‌സ് ആപ് കൂട്ടായ്മയിലൂടെ ഒരു കുടുംബത്തിന് താങ്ങാകുവാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തത് ഒരു വേറിട്ട അനുഭവമായി മാറിയെന്നും ,ഇതിനോട് സഹകരിച്ച എല്ലാവരും അനുമോദനമര്‍ഹിക്കുന്നു എന്നും തന്റെ ചെറിയ പ്രസംഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു .

മലയിഞ്ചി പ്രോജക്ട് എന്ന നാമകരണത്തില്‍ ഗ്രൂപ് ഏറ്റെടുത്തു നടത്തുന്ന ഈ ഉദ്യമത്തിനു നേതൃത്വം നല്‍കുന്നത്. ഹലോ ഫ്രണ്ട് സ് ഗവേണിംഗ് ബോഡി അംഗങ്ങളായ. വിന്‍സെന്റ് പറയനിലം , ജോജോ വിച്ചാട്ട് , ജെയിംസ് തെക്കേമുറി , ജോസ് വാളാടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മറ്റി ആണ്. ഈ സംരഭത്തോട് സഹകരിച്ചുകൊണ്ടിരിക്കുന്ന ഹലോ ഫ്രണ്ട് സിന്റെ എല്ലാ ഗവേണിംഗ് ബോഡി അംഗങ്ങളോടും , ഗ്രൂപ്പ് മെമ്പര്‍മാരോടും , സുമനസ്സുകളായ എല്ലാ മലായാളി സുഹൃത്തുക്കളോടും ഈ സുദിനത്തില്‍ ഹലോ ഫ്രണ്ട്സ്നുവേണ്ടി അഡ്മിന്‍ ടോമി തൊണ്ടാംകുഴി നന്ദി രേഖപ്പെടുത്തി .തുടര്‍ന്ന് നടത്തുന്ന ഭാവന നിര്‍മാണത്തില്‍ എല്ലാവരുടെയും സഹകരണം അപേക്ഷിക്കുകയും ചെയ്തു.