വളര്‍ച്ചാ നിരക്കില്‍ ഈ വര്‍ഷം തന്നെ ഇന്ത്യ ചൈനയെ മറികടക്കും എന്ന് റിപ്പോര്‍ട്ട്

ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ച നിരക്കില്‍ ഇന്ത്യ ചൈനയ്ക്ക് മുകളിലെത്തുമെന്നു റിപ്പോര്‍ട്ട്. 2019 ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം ചൈനയുടെ വളര്‍ച്ച നിരക്ക് 6.5 ശതമാനം ആയിരിക്കും. 2020 ല്‍ 6.2 ശതമാനവും 2021 ല്‍ ഇത് ആറ് ശതമാനവുമായി താഴും. ചൊവ്വാഴ്ച ലോക ബാങ്ക് പുറത്തുവിട്ട ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ടസിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 7.3 ശതമാനമായിരിക്കുമെന്ന് പ്രവചിച്ച് ലോക ബാങ്ക്. പിന്നീടുളള രണ്ട് സാമ്പത്തിക വര്‍ഷവും വളര്‍ച്ച നിരക്ക് 7.5 ശതമാനം ആയിരിക്കും. ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്നും പറയുന്നു.

2017 ല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.7 ശതമാനത്തില്‍ ഒതുങ്ങാന്‍ കാരണം നോട്ടുനിരോധനവും ജിഎസ്ടിയുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2017 ല്‍ ചൈനയുടെ വളര്‍ച്ച നിരക്ക് 6.9 ശതമാനമായിരുന്നു.