ചാനല്‍ ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം ; ഹർദ്ദിക്കിനും രാഹുലിനും സസ്പെൻഷൻ
ചാനല്‍ പരിപാടിക്ക് ഇടയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യക്കും കെഎല്‍ രാഹുലിനും സസ്‌പെന്‍ഷന്‍. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഉള്ള ഇരുവരെയും ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതായി ബിസിസിഐ അറിയിച്ചു.
ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കവെയാണ്? ഇരുവരും വിവാദ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടുകൂടി ബിസിസിഐ ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എങ്കിലും വന്‍ പ്രതിഷേധമാണ് ഇരുവര്‍ക്കും നേരെ ഉയര്‍ന്നത്.