താന്‍ നേടിയെടുത്ത റോഡ് ഫണ്ടിന്റെ ക്രെഡിറ്റ് പിണറായി സര്‍ക്കാര്‍ അടിച്ചുമാറ്റി എന്ന് ശശി തരൂര്‍
താന്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നും നേടിയെടുത്ത റോഡ് ഫണ്ടിന്റെ ക്രെഡിറ്റ് സ്ഥലം എം എല്‍ യും സംസ്ഥാന സര്‍ക്കാരും കൂടി അടിച്ചുമാറ്റി എന്ന് എം പി ശശി തരൂര്‍. തന്‍റെ ഫേസ്ബുക്ക് പേജിലാണ് തരൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
തരൂരിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നെയ്യാറ്റിന്‍കര , പഴയകട, പട്ടക്കാല , പരിണയം റോഡിനായി താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി നേടിയെടുത്ത 15 കോടി രൂപയുടെ റോഡ് ഫണ്ടാണ് സ്ഥലം എം എല്‍ എ ആന്‍സലന്‍ തട്ടിയെടുത്തതായി തരൂര്‍ ആരോപിക്കുന്നത്. തെളിവിനായി ആന്‍സലനും പിണറായി സര്‍ക്കാരിനും അഭിവാദ്യം അര്‍പിച്ചുള്ള പോസ്റ്ററും തരൂര്‍ ഷെയര്‍ ചെയ്യുന്നു.
നിലവില്‍ രാഷ്ട്രീയ മുതലെടുപ്പിനായി പലരും മറ്റുള്ളവരുടെ ക്രെഡിറ്റ് അടിച്ചുമാറ്റുക പതിവാണ് എങ്കിലും ആദ്യമായിട്ടാകും ഒരാള്‍ സത്യാവസ്ഥ വെളിപ്പെടുത്തി ഇതിനെതിരെ സോഷ്യല്‍ മീഡിയ വഴി രംഗത്ത് വരുന്നത്.