രാത്രിയുള്ള വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ചുക്കുകാപ്പിയുമായി കേരളാ പോലീസ് (വീഡിയോ)
രാത്രിയുള്ള വാഹനാപകടങ്ങള്‍ക്ക് ഏറെയും കാരണം ഡ്രൈവര്‍ ഉറങ്ങി പോകുന്നതാണ്. അതുകൊണ്ടുതന്നെ ആ സമയത്തുള്ള അപകടങ്ങള്‍ കുറയ്ക്കുവാന്‍ രാത്രികാലങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഉറക്കം വരാതിരിക്കാന്‍ ചുക്കുകാപ്പി വിതരണവുമായി കേരള പോലീസ് രംഗത്ത് . ചെങ്ങന്നൂരിലാണ് കേരള പോലീസിന്റെ ഈ ജനകീയ പരിപാടി ആരംഭിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി അനീഷ് വി കോര പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയെ കുറിച്ച് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന വീഡിയോയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. പരിപാടി കേരളം മുഴുവന്‍ വ്യാപിപ്പിക്കണമെന്നും ചായക്കൊപ്പം കടിയും വേണമെന്നുമൊക്കെയാണ് ചില വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍.
നിരവധി യാത്രക്കാരാണ് അപ്രതീക്ഷിതമായി ലഭിച്ച ചുക്കുകാപ്പി കുടിക്കാനായി എത്തിയത്.