കെഎസ്ആര്‍ടിസി പണിമുടക്ക് : രൂക്ഷ വിമര്‍ശനവുമായി കോടതി ; നാട്ടുകാരെ കാണിക്കാന്‍ സമരം നടത്തരുത്
കെഎസ്ആര്‍ടിസിയില്‍ സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി . സമരം നിയമപരമായ നടപടിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാട്ടുകാരെ കാണിക്കാന്‍ സമരം ചെയ്യരുതെന്ന് പറഞ്ഞ കോടതി പ്രശ്നപരിഹാരത്തിന് ശ്രമം നടക്കുമ്പോള്‍ സമരമെന്തിനെന്നും ചോദിച്ചു.
നേരത്തെ നോട്ടീസ് നല്‍കി എന്നത് പണിമുടക്കാനുള്ള അനുമതിയല്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവച്ചുകൂടെ എന്ന് ഹൈക്കോടതി ചോദിച്ചു.
പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതല്ലേ പ്രധാനം? നിയമപരമായ പരിഹാരം ഉള്ളപ്പോള്‍ എന്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും സമരം നീയമപരമായ നടപടിയല്ലെന്നും നിയമപരമായ അവസരം ലഭിക്കുമ്പോള്‍, നിയമവിരുദ്ധമായി സമരത്തിന് പോകുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. കേസ് ഉച്ചയ്ക്ക് 1.45ന് വീണ്ടും പരിഗണിക്കും.
അതേസമയം എംഡിയുമായി നടത്തിയ ചര്‍ച്ച പരാജയമാണെന്നും സമരം പിന്‍വലിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി. ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് സമരസമിതി നേതാക്കള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യം. ഒക്ടോബര്‍ രണ്ടു മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു.
ഇപ്പോള്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കാണ് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കെഎസ്ആര്‍ടിസിയില്‍ നിന്നുതന്നെ വരുമാനം കൂട്ടിയാല്‍ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു.