കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്ന ആണുങ്ങള്‍ ചിലപ്പോള്‍ കറുത്തെന്നിരിക്കും ; ഭര്‍ത്താവിനെ കളിയാക്കിയവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഒരു യുവതി

പുറം മോടി മാത്രം നോക്കി സുന്ദരന്മാരെ സ്വന്തമാക്കുന്ന സ്ത്രീകളാണ് നമ്മുടെ ഇടയില്‍ ഏറെയും. കാണാന്‍ വലിയ ലുക്കില്ലാത്ത ആണുങ്ങള്‍ക്ക് സഹോദരിമാരുടെ എണ്ണം കൂടും എന്ന് ശ്രീനിവാസന്‍ ഒരു സിനിമയില്‍ പറഞ്ഞത് വാസ്തവം തന്നെയാണ്. വിവാഹംകഴിച്ച ഭര്‍ത്താവിനെ കാണാന്‍ ഗ്ലാമറില്ല എന്നു കൂട്ടുകാരികള്‍ പറഞ്ഞു എന്ന പേരില്‍ തലയില്‍ കല്ലെടുത്തിട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ പെണ്ണുങ്ങള്‍ ഉള്ള രാജ്യമാണ് നമ്മുടേത്.

അതുപോലെ കെട്ടിയവന്‍ സുന്ദരനല്ല എന്ന പേരില്‍ വിവാഹമോചനം നേടിയവരും സുന്ദരന്മാരുടെ കൂടെ നാട് വിട്ടു പോയവരുമായ സ്ത്രീകളുടെ വാര്‍ത്തകള്‍ നാം ഇടയ്ക്ക് സോഷ്യല്‍ മീഡിയ വഴി അറിയാറുമുണ്ട്.

എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഭര്‍ത്താവ് കറുപ്പാണെന്ന് കളിയാക്കിയവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഒരു ഭാര്യ. കവിത ശരത്ത് എന്ന യുവതിയാണ് ഭര്‍ത്താവിന്റെ നിറത്തെ കളിയാക്കിയവര്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുന്നത്. കവിതയും ഭര്‍ത്താവും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ കണ്ട ചിലരാണ് ഭര്‍ത്താവിന് നിറം പോരെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ചത്. ഇതിനാണ് തക്കതായ മറുപടി കവിത നല്‍കിയിരിക്കുന്നത്.

ഗ്ലാമര്‍ എന്നുപറയുന്നത് മനസിലാണ് വേണ്ടത്. ഈ ചിന്താഗതിയുള്ളവരുടെ മനസ് കുഷ്ടം പിടിച്ചിരിക്കുന്നത് കൊണ്ടാണ് സൗന്ദര്യം എന്താണ് മനസിലാക്കാത്തത്. എന്റെ ഭര്‍ത്താവ് കുടുംബത്തിനും നാടിനും വേണ്ടി അധ്വാനിക്കുന്നയാളാണ്. നാടിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പട്ടാളക്കാരന്റെ ഭാര്യയാണ് ഞാന്‍. കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്ന ആണുങ്ങള്‍ ചിലപ്പോള്‍ കറുത്തെന്നിരിക്കും. എന്ത് യോഗ്യതയാണ് നിങ്ങള്‍ക്ക് എന്റെ ഭര്‍ത്താവിനെ കുറ്റം പറയാന്‍ എന്നും കവിത ചോദിക്കുന്നു.