വിദ്യാര്‍ത്ഥികള്‍ക്കായി (ജൂനിയര്‍, സീനിയര്‍ വിഭാഗ ങ്ങളില്‍) ചിത്ര രചന – കളറിംഗ് മത്സരം
അബുദാബി: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി കലാ – സാംസ്‌കാരിക കൂട്ടായ്മയായ അബുദാബി സാംസ്‌കാരിക വേദി, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി (ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍) ചിത്ര രചന-കളറിംഗ് മത്സരം നടത്തുന്നു.
സാംസ്‌കാരിക വേദി രക്ഷാധികാരി ആയിരുന്ന എം . കെ. രവി മേനോന്റെ സ്മരണാര്‍ത്ഥം ജനുവരി 25 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ മുസ്സഫയിലെ അഹല്യ ആശുപത്രി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന ചിത്ര രചന – കളറിംഗ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ള വിദ്യാര്‍ത്ഥികള്‍ പേരു വിവരം ജനുവരി 20നു മുമ്പായി samskarikavedhi@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 055 – 7059 769, 050 – 6711 437 ഫോണ്‍ നമ്പറിലോ അറിയിക്കുക.