പിണറായി സര്‍ക്കാര്‍ വന്നതിനുശേഷം കേരളത്തിന്റെ പൊതുകടം കോടി ; ആളോഹരി കടം 44,686 രൂപ
പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ കയറിയതിനു ശേഷം കേരളത്തിന്റെ പൊതുകടം രണ്ടു വര്‍ഷം കൊണ്ട് 40 ശതമാനം വര്‍ദ്ധിച്ചു എന്ന് റിപ്പോര്‍ട്ട്. ആളോഹരി കടം 44,686 രൂപയായ് ഉയര്‍ന്നു.
2016 മാര്‍ച്ച് 31 ന് 109,730.97 കോടി രൂപയായിരുന്നു കേരളത്തിന്റെ തനി പൊതുകടം. ഇത് 2018 സെപ്റ്റംബര്‍ 30 ആയപ്പോഴേക്കും 153,439.96 കോടി രൂപയായി. 43,708 കോടിയുടെ വര്‍ദ്ധനവാണുണ്ടായത്. നാല്‍പ്പതു ശതമാനത്തിന്റെ വര്‍ദ്ധനവ്. അതേ സമയം സഞ്ചിത കടം ഇതിലും അധികമാണ്. 2,29,727 കോടി രൂപയാണ് സംസ്ഥാനത്തിന്റെ സഞ്ചിത കടം.
റവന്യൂ കമ്മി 14,316 കോടിയും ധനക്കമ്മി 18,121 കോടിയുമാണ് റവന്യൂ വരുമാനത്തിന്റെ 35.78 ശതമാനം വരും റവന്യൂ കമ്മി. ധന കമ്മി 45.29 ശതമാനവും. ജി.എസ്.ടി കുറച്ചത് നികുതി വരുമാനത്തെ ബാധിച്ചുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2361 കോടി രൂപ അധിക വരുമാനമായി ലഭിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.