ലോക്സഭാ തിരഞ്ഞെടുപ്പ് ; കോട്ടയത്തിനു പുറമേ ഇടുക്കിയും വേണമെന്ന് ജോസ് കെ മാണി
ലോക്‌സഭാ സീറ്റിന് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് എം . ഇത്തവണ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്നും നിലവിലെ കോട്ടയം കൂടാതെ ഇടുക്കിയും തങ്ങള്‍ക്ക് വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. കോട്ടയം സീറ്റ് വച്ചുമാറാനുള്ള സാധ്യതകളും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം തുടക്കത്തിലേ തള്ളിക്കളയുകയാണ്.
കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉറപ്പ് പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമായിട്ടില്ല. ജനുവരി 24 മുതല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കേരള യാത്ര തുടങ്ങും. ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം അതിന് ശേഷമെ ഉണ്ടാകൂ എന്നും ജോസ് കെ മാണി അറിയിച്ചു.
നിലവില്‍ മുസ്ലിംലീഗിന് രണ്ടും കേരളാ കോണ്‍ഗ്രസ്, ആര്‍.എസ്.പി. എന്നിവര്‍ക്ക് ഓരോ സീറ്റുമാണ് യു ഡി എഫിലുള്ളത്. 16 സീറ്റില്‍ കോണ്‍ഗ്രസാണ് മത്സരിക്കുക. എന്നാല്‍ കോണ്‍ഗ്രസിനുകൂടി അവകാശപ്പെട്ട രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത് ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് അനുവദിച്ചേക്കില്ല.