ശബരിമല കര്‍മ്മസമിതിക്ക് നൂറിനു പകരം 51000 സംഭാവന നല്‍കി സന്തോഷ് പണ്ഡിറ്റ്
ശബരിമല സമരത്തെ തുടര്‍ന്ന് അറസ്റ്റില്‍ ആയ പ്രവര്‍ത്തകരെ പുറത്തിറക്കുവാന്‍ വേണ്ടി ശബരിമല കര്‍മസമിതി തുടങ്ങിയ ‘ശതം സമര്‍പ്പയാമി’ ചലഞ്ച് ഏറ്റെടുത്ത് ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ 100 അല്ല 51,000 രൂപയാണ് പണ്ഡിറ്റ് സംഭാവനയായി നല്‍കിയത്.
‘ശതം സമര്‍പ്പയാമി’ ചലഞ്ചിനെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയുള്ള ചലഞ്ചും സോഷ്യല്‍ മീഡിയയില്‍ സജീവമായ സാഹചര്യത്തിലാണ് പണ്ഡിറ്റിന്റെ വക 51,000 രൂപ. സന്തോഷ് പണ്ഡിറ്റ് തന്നെ ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞത്. തുകയടച്ചതിന്റെ രസീതും പണ്ഡിറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞാ9 ശബരിമല ക4മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/- (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില് നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു…( അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്…)