ഗുജറാത്തില്‍ പബ്ജി ഗെയിമിന് വിലക്ക് ; രാജ്യ വ്യാപക നിരോധനം ഉടൻ എന്ന് ബാലാവകാശ കമ്മീഷന്‍
ഓണ്‍ലൈനിലെ വൈറല്‍ ഗെയിമായ പബ്ജിക്ക് വിലക്കിട്ട് ഗുജറാത്ത് സര്‍ക്കാര്‍.സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ വകുപ്പാണ് ഗെയിം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കിയത്.
പ്രൈമറി സ്‌ക്കൂളുകളില്‍ പബ്ജി നിരോധിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ജില്ലാ പ്രൈമറി വിദ്യാഭ്യാസ ഉദ്യോസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഗെയിമിന്റെ മൊബൈല്‍ പതിപ്പിനാകും നിരോധനം. എന്നാല്‍ പിസി,കണ്‍സോള്‍ പതിപ്പുകള്‍ക്ക് തല്‍ക്കാലം വിലക്കില്ല.
അതുപോലെ പബ്ജി രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശമുണ്ടെന്ന് ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ജാഗൃതി പാണ്ഡ്യ പറഞ്ഞു.
ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്.എല്ലാ സംസ്ഥാനങ്ങളും ഗെയിം നിരോധിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും ജാഗൃതി പറഞ്ഞു.
യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ ഏറെ പ്രചാരത്തില്‍ ഉള്ള ഗെയിമാണ് പബ്ജി. ലോകമെമ്പാടുമായി 200 കോടിയിലേറെപ്പേര്‍ ഗെയിം ഉപയോഗിക്കുന്നു എന്നാണു വിവരം.