കെ എസ് ആര്‍ ടി സി ; മാനേജ്‌മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്ന് സുപ്രീംകോടതി

കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. മാനേജ്‌മെന്റിന്റെ പിടിപ്പുകേടിന്റെ ഫലം ജീവനക്കാര്‍ എന്തിന് സഹിക്കണമെന്ന് ചോദിച്ച കോടതി കോര്‍പ്പറേഷന്‍ നഷ്ടത്തിലാവാനുള്ള കാരണം എന്താണെന്നും എം പാനല്‍ നിയമനം നടത്തുന്നതു എന്തിനെന്നും ചോദിച്ചു.

കേസില്‍ സര്‍ക്കാരിനെ കക്ഷിയാക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം കോടതി അംഗീകരിച്ചു. നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി രണ്ടാഴ്ച്ച സമയം നല്‍കി. നിലവില്‍ 4200 കോടിയുടെ ബാധ്യതയുണ്ടെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ അറിയിച്ചു. എന്തുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ഇത്രയും നഷ്ടത്തിലായതെന്നും കോടതി ചോദിച്ചു.

പെന്‍ഷന്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചില്‍നിന്ന് രൂക്ഷവിമര്‍ശം ഏല്‍ക്കേണ്ടിവന്നത്. കേസ് രണ്ടാഴ്ച്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.