സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് അടിമുടി മാറ്റത്തിന് ശുപാര്‍ശ

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് അടിമുടി മാറ്റത്തിന് വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. എല്‍പി, യുപി ,ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ഘടന മാറ്റാനാണ് ശുപാര്‍ശ. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ ആക്കണമെന്നാണ് ശുപാര്‍ശ. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഘടന മാറ്റണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒന്ന് മുതല്‍ ഏഴു വരെ ഒരു സ്ട്രീം. എട്ടു മുതല്‍ പന്ത്രണ്ടു വരെ രണ്ടാം സ്ട്രീം. ഒന്ന് മുതല്‍ എട്ടു വരെ അധ്യാപക യോഗ്യത ബിരുദവും ബി എഡും എട്ടു മുതല്‍ 12 വരെ പിജിയും ബി എഡും വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

എസ്.സി.ആര്‍.ടി മുന്‍ അധ്യക്ഷനായ എം.എ ഖാദര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ നിലവില്‍ പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി എന്നീ രണ്ട് ഡയറക്ടറേറ്റിന് കീഴിലായി നില്‍ക്കുന്നത് ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ കൊണ്ടുവരണമെന്നാണ് പ്രധാന ശുപാര്‍ശ. ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എജ്യൂക്കേഷന്‍ എന്ന ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം.