വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ മഹാത്മാ ഗാന്ധി പുരസ്‌ക്കാര ദാന ചടങ്ങ് ജനുവരി 28ന് കോട്ടയത്ത്

കോട്ടയം: ഈരണ്ട് വര്‍ഷം കൂടുമ്പോള്‍ വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന മഹാത്മാ ഗാന്ധി ഗോള്‍ഡ് മെഡല്‍ പുരസ്‌ക്കാര ദാന ചടങ്ങ് 2019 ജനുവരി 28ന് കോട്ടയത്ത് തിരുനക്കര മൈതാനിയില്‍നടക്കും. 2019ജനുവരി 28 ന്5 pm ന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രിമാര്‍ രാഷ്ട്രീയ സാമൂഹിക സാമുദായിക സാംസ്‌ക്കാരിക നേതാക്കന്മാര്‍ ഉള്‍പ്പടെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.

ജീവകാരുണ്യ മേഘലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും സംഘടനകളെയുമാണ് പുരസ്‌ക്കാരത്തിനായി പരിഗണിച്ചത്. തീരം എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന ഡോ: ഗീവര്‍ഗീസ് മാര്‍ കുറിലോസ് തിരുമേനി, അഭയം ചാരിറ്റബിള്‍ സംഘടനക്ക് നേതൃത്വം നല്‍കുന്ന വി.എന്‍ വാസവനുമാണ് പുരസ്‌ക്കാര ജേതാക്കള്‍. 6000ത്തിലധികം വീടുകള്‍ നിര്‍ധനര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ കാരുണ്യ ഭവനം [ബെയ്ത്തു റഹ്മ] എന്ന സൊസൈറ്റിക്ക് നേതൃത്വം നല്‍കുന്ന ജനാബ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പ്രത്യേക പുരസ്‌ക്കാരവും സമ്മാനിയ്ക്കും.

എം ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, ശാന്തിഗിരി മഠാധി പതി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പ്രശസ്ത ചലച്ചിത്ര സംവിധായന്‍ ജയരാജ് എന്നിവര്‍ അടങ്ങിയ സമിതി സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തില്‍ 2018 നവമ്പര്‍ 24ന് മസ്‌ക്കറ്റില്‍ [ഒമാന്‍]ല്‍ കൂടിയാണ് അവാര്‍ഡുകള്‍ പ്രഖ്യപിച്ചത്.

വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കും. ഷോ ഡയറക്റ്റര്‍ ബിജു എം.പി യുടെ നേതൃത്വത്തില്‍ കലാഭവന്‍ ഷാജോണും സംഘവും അവതരിപ്പിക്കുന്ന കോമഡി നൈറ്റും ഗാനസന്ധ്യയും പുരസ്‌ക്കാരദാന ചടങ്ങിന്റെ പ്രത്യേക ആകര്‍ഷണമാകും. പരിപാടിയിലേയ്ക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.