കര്‍ണ്ണാടക ; ക്ഷേത്രത്തിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച യുവതി മരിച്ചു
കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ ക്ഷേത്രത്തില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ച സ്ത്രീ മരിച്ചു. ചിക്കബല്ലാപുരം സ്വദേശിയും,വീട്ടമ്മയുമായ കവിത (29) ആശുപത്രിയിലാണ്.ഇവരുടെ കുട്ടികളും,അവശനിലയിലാണ്.11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിക്കബെല്ലാപുരയിലെ ഗംഗമ്മ ദേവീക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഒരു സംഘം സ്ത്രീകള്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദം വിതരണം ചെയ്തത് ക്ഷേത്രം അധികൃതരുടെ അറിവോടെയല്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണ്. കഴിഞ്ഞമാസം കര്‍ണാടകയില്‍ ചാമരാജ്നഗര്‍ ജില്ലയില്‍ ക്ഷേത്രത്തില്‍ നിന്നും വിഷം കലര്‍ന്ന പ്രസാദം കഴിച്ച് 17 പേര്‍ മരിച്ചിരുന്നു.