ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഹനാന്‍ എവിടെ ? അരുണ്‍ ഗോപിയോട് ചോദ്യവുമായി സോഷ്യല്‍ മീഡിയ
മീന്‍ വില്‍പനയിലൂടെ താരമായി മാറിയ ഹാനാന്‍ എന്ന പെണ്‍കുട്ടിയെ മലയാളികള്‍ മറന്നിട്ടില്ല. ജീവിത പ്രതിസന്ധികളെ നേരിടാന്‍ യൂണിഫോമില്‍ മീന്‍വില്‍പ്പന നടത്തിയ ഹാനാന്‍ എന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത ഏറെ അഭിമാനത്തോടെയായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. ദിവസങ്ങളോളം പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട് ഹനാന്‍ ആയിരുന്നു.
പബ്ലിസിറ്റിക്ക് വേണ്ടിയാണു ഹനാന്‍ മീന്‍ വില്‍പന നടത്തുന്നത് എന്ന് അന്ന് ഒരു കൂട്ടര്‍ പ്രചരിപ്പിച്ചിരുന്നു. വ്യാജവാര്‍ത്തകള്‍ പടച്ചു വിട്ട ഒന്നു രണ്ടുപേര്‍ക്ക് എതിരെ പോലീസ് കേസെടുക്കുന്ന അവസ്ഥ വരെ ഉണ്ടായി. അതുപോലെ വാര്‍ത്ത കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാനാന്റെ പഠിത്തം അടക്കമുള്ള എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നും പ്രസ്താവന നടത്തിയിരുന്നു.
അതിന്റെ കൂടെയാണ് രാമലീല എന്ന ചിത്രത്തിലെ സംവിധായകന്‍ അരുണ്‍ ഗോപി ഹാനാന് തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാം എന്ന് വെളിപ്പെടുത്തിയത്. പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് ഹനാന് നല്ല ഒരു വേഷം അരുണ്‍ വാഗ്ദാനംചെയ്തത്. എന്നാല്‍ സിനിമ റിലീസ് ആയതിനു പിന്നാലെ ചിത്രത്തില്‍ ഹനാന്‍ എവിടെ എന്നാണു സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദ്യം ഉന്നയിക്കുന്നത്.
നേരത്തെ മീന്‍വില്‍പ്പന സിനിമാ പ്രമോഷന്‍ ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമാ പ്രമോഷന്‍ എന്ന ആരോപണത്തെ തള്ളിക്കളഞ്ഞ് രംഗത്ത് വന്ന അരുണ്‍ ഗോപി തന്‍റെ ഫേസ്ബുക്ക് വഴിയാണ് ഹനാന് അവസരം നല്‍കുന്ന വിവരം ലോകത്തിനെ അറിയിച്ചത്.
പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ എന്നായിരുന്നു സോഷ്യല്‍മീഡിയയിലെ ആരോപണം. പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ പബ്‌ളിസിറ്റിക്ക് ഇത്തരമൊരു പ്രമോഷന്‍ ആവശ്യമില്ല എന്നാണു മുരളീ ഗോപീ അന്ന് പറഞ്ഞത്. സിനിമ റിലീസായി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് സോഷ്യല്‍ മീഡിയ ചോദ്യം ഉന്നയിച്ചു രംഗത്ത് വന്നത്.
അരുണ്‍ ഗോപിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് :