ഇത്രമാത്രം കക്കൂസുകള്‍ കെട്ടിയ എത്ര സര്‍ക്കാര്‍ ഉണ്ട് എന്ന് കണ്ണന്താനം
മോദി സര്‍ക്കാരിനെ പോലെ പാവപ്പെട്ടവര്‍ക്ക് വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ മറ്റൊരു സര്‍ക്കാര്‍ ലോക ചരിത്രത്തില്‍ തന്നെ ഇല്ല എന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം . നാലര കൊല്ലം കൊണ്ട് പത്തര കോടി കക്കൂസ് പണിത വേറെ ഏത് സര്‍ക്കാര്‍ ഉണ്ട് ലോക ചരിത്രത്തില്‍ എന്നും കണ്ണന്താനം ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത് സ്വാഭാവികമാണെന്ന് കണ്ണന്താനം പറയുന്നു.
അഞ്ചര കോടി എല്‍പിജി കണക്ഷന്‍ ഇതിനകം നല്‍കി കഴിഞ്ഞു. രണ്ട് കോടി ആറ് ലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിച്ചു. 2022 ല്‍ എല്ലാവര്‍ക്കും വീടെന്നതാണ് മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും വികസന നേട്ടങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരു ദിവസം കൊണ്ട് തീരില്ലെന്നും കണ്ണന്താനം കൂട്ടിചേര്‍ത്തു.