പ്രളയത്തില്‍ സര്‍വ്വവും നശിച്ചവര്‍ക്ക് നേരെ ജപ്തി നടപടിയുമായി ബാങ്കുകള്‍ ; ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പ്രളയത്തില്‍ ജീവിതം വഴിമുട്ടിയവരെ മരണത്തിലേയ്ക്ക് തള്ളി വിട്ട് സര്‍ക്കാരും ബാങ്കുകളും. ഇടുക്കി തോപ്രാംകുടിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ചെമ്പകപ്പാറ സ്വദേശി സഹദേവന്‍ (68) ആണ് കടക്കെണിയെ തുടര്‍ന്ന് തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ഇടുക്കി ജില്ലാ സഹകരണബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നിരുന്നു.

പ്രളയത്തില്‍ കൃഷി നശിച്ചതോടെ തിരിച്ചടവ് മുടങ്ങിയ അവസ്ഥയിലായിരുന്നു. കൃഷി നശിച്ചവര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിന്റെ ഇടയിലാണ് ബാങ്ക് ജപ്തി നടപടികളുമായി രംഗത്ത് വന്നിരികുന്നത്. സഹദേവന് മാത്രമല്ല പ്രളയം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന പലര്‍ക്കും ഇതുപോലെ ജപ്തി നോട്ടീസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.