തിരുവനന്തപുരത്ത് ഇന്ത്യന്‍ ടീമിന്‍റെ ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം ; നാലുപേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തിനിടെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. സ്റ്റേഡിയത്തില്‍ കളികണ്ടിരുന്നവരെയാണ് പെരുന്തേനീച്ച കൂട്ടം ആക്രമിച്ചത്. നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം ഇവരെ ഇവരെ വിട്ടയച്ചു. ഗാലറിയുടെ ഒഴിഞ്ഞ ഭാഗത്ത് കൂടുകൂട്ടിയിരുന്ന തേനീച്ചക്കൂട്ടത്തിലേക്ക് ആരോ കല്ലെറിഞ്ഞതോടെയാണ് തേനീച്ചകള്‍ ആക്രമിച്ചത്. ഇതേത്തുടര്‍ന്ന് 10 മിനിട്ടോളം കളി നിര്‍ത്തിവെച്ചു. കളിക്കാര്‍ക്ക് ആര്‍ക്കും പരിക്ക് ഏറ്റിട്ടില്ല.