നിറം മങ്ങിയ കേരള യാത്ര.
നിറം മങ്ങിയ കേരള യാത്ര.
ആളും ആരവുമില്ലതെ 50 പേരില്‍ താഴെ മത്രമുള്ള പാര്‍ട്ടി ഭാരവാഹികള്‍ മാത്രം പങ്കെടുക്കുന്ന ശുഷ്‌കമായ സദസ്സുമായാണ് വടക്കന്‍ ജില്ലകളില്‍ കേരള യാത്ര പുരോഗമിക്കുന്നത്. ജാഥാ ക്യാപ്റ്റന്‍കൂടിയായ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മണിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിക്കുന്നതിന് മുന്നോടിയായുള്ള പ്രഹസനം മാത്രമാണിതെന്നുള്ള വിശ്വാസത്തില്‍ ജോസഫ് വിഭാഗം നേതാക്കളും, പ്രവര്‍ത്തകരും ജാഥയുമായി സഹകരിക്കുന്നുമില്ല. പാര്‍ട്ടി വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ ജാഥ നടക്കുമ്പോള്‍ തന്നെ പി. ജെ. ജോസഫ് ജനുവരി 30 ന് തിരുവനന്തപുരത്ത് ഗാന്ധി സ്റ്റഡിസെന്ററിന്റെ പേരില്‍ മതേതര സദസ്സ് വിളിച്ച് ചേര്‍ത്തിരിക്കുകയാണ്. ഒപ്പം തങ്ങള്‍ക്ക് ചാലക്കുടിയിലോ, ഇടുക്കിയിലോ സീറ്റ് ലഭിക്കണമെന്നുള്ള കടുംപിടുത്തത്തിലുമാണ്. ലയനത്തിലൂടെ തങ്ങള്‍ക്ക് നഷ്ട്ടം മാത്രമാണുണ്ടായതെന്ന് ജോസഫ് പരസ്സ്യമായി പറയുകയും ചെയ്തു. ജോസ് കെ മാണിയെ കൊണ്ട് ഭാര്യ നിഷ കോട്ടയം സീറ്റില്‍ മത്സരിക്കാനുണ്ടാകില്ല എന്ന് പ്രഖ്യപിപ്പിച്ചതിനുശേഷമാണ് ജാഥ തുടക്കം കുറിച്ച ദിവസം പി. ജെ ജോസഫ് കേരള യാത്രയില്‍ പങ്കെടുത്തത് ഇതെല്ലാം പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ പാര്‍ട്ടിയില്‍ ഉടലെടുക്കുന്നതിന്റെ സൂചന നല്‍കുന്നുണ്ട്.
ജോസഫ് വിഭാഗം ജാഥയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്. ജാഥയുടെ ഓരോ നിമിഷവും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ പ്രേത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടും കാര്യമായ ജനകീയ സഹകരണമില്ലാത്തത് മൂലം ജാഥാ ക്യാപ്റ്റന്‍ ജോസ് കെ മാണിയുടെ ഒദ്യോഗിക ഫേസ്ബുക്കിലൂടെ മാത്രമായി പ്രചാരണം ചുരുക്കി. പഴയ ജോസഫ് വിഭാഗം നേതാക്കള്‍ മാത്രമുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് എല്‍.ഡി.എഫില്‍ ഘടക കക്ഷിയാകുകയും ചെയ്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പി. ജെ ജോസഫ് എന്ത് തീരുമാനം കൈകൊള്ളുമെന്നത് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളയാത്രയിലെ ശുഷ്‌കമായ സദസ്സുകള്‍ നല്‍കുന്ന സൂചന, പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള പോരും, കെ. എം. മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണവും, പാര്‍ട്ടി വൈസ് ചെയര്‍മാനും കേരള യാത്രയുടെ ക്യാപ്റ്റനുമായ ജോസ് കെ മാണിക്കെതിരെയുള്ള സരിതയുടെവെളിപ്പെടുത്തലുകളും ഇപ്പോഴും കേരളാ കോണ്‍ഗ്രസ്സ് എം നെ വിടാതെ പിന്തുടരുന്നുണ്ടെന്ന് വേണം കരുതാന്‍.