മദ്യം, സ്വര്‍ണ്ണം, സിനിമാ ടിക്കറ്റ് എന്നിവയ്ക്ക് വില കൂടും ; ബജറ്റ് അവതരണം പൂര്‍ത്തിയായി
നവകേരളത്തിന് 25 പദ്ധതികളില്‍ ഊന്നല്‍ നല്‍കി വരുമാനത്തിന് സെസ് ഏര്‍പ്പെടുത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത് ബജറ്റ് അവതരണം പൂര്‍ത്തിയായി. കുമാരനാശന്റെ വരികളോടെ ആരംഭിച്ച ബജറ്റ് പഖ്യാപനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന പ്രളയ സെസ് രണ്ട് വര്‍ഷത്തേക്കെക്ക് ആക്കി. 12, 18,28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു.
കാല്‍ ശതമാനം സെസ് വന്നതോടെ സ്വര്‍ണ്ണത്തിനും വെള്ളിക്കും വില ഉയരും. ബിയര്‍ വൈന്‍ നികുതി രണ്ട് ശതമാനം കൂടി. 150 കോടി രൂപയാണ് ഇതു വഴി അധികം പ്രതീക്ഷിക്കുന്നത്. സിനിമാ ടിക്കറ്റിനും നിരക്ക് കൂടും . 10 ശതമാനം വിനോദ നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. കൂടാതെ ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു ബജറ്റിലെ പല പരാമര്‍ശങ്ങളും.
നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ച് വേണം കേരളം മുന്നോട്ട് പോകാനെന്ന് തോമസ് ഐസക് ബജറ്റ് അവതരണത്തിന്റെ അവസാനത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞു. ശേഷം ഒരു നൂറ്റാണ്ട് മുന്‍പ് ആശാന്‍ പാടിയ ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന കവിത ആലപിച്ചു. ചെറുകിട ഉല്‍പ്പന്നങ്ങള്‍ക്ക് ഒഴികെ എല്ലാത്തിനും ഒരു ശതമാനം പ്രളയ സെസ് ചുമത്തിയാണ് തോമസ് ഐസക്ക് ബജറ്റ് അവതരണം അവസാനിപ്പിച്ചത്.
അതുപോലെ ആഡംബര വീടുകള്‍ക്കു നികുതി കൂട്ടി. 3000 ചതുരശ്രഅടിക്കു മുകളിലുള്ള വീടുകള്‍ക്കാണ് അധികനികുതി ചുമത്തുന്നത്. 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 6 ശതമാനം സേവനനികുതിയായി നിജപ്പെടുത്തി. ഇലട്രോണിക് ഉത്പന്നങ്ങളുടെ വിലയും കൂടും .
വിലകൂടുന്നവ
സോപ്പ്
ടൂത്ത് പേസ്റ്റ്
ശീതള പാനീയങ്ങള്‍
ചോക് ലേറ്റ്
കാറുകള്‍
ഇരുചക്ര വാഹനങ്ങള്‍
മൊബൈല്‍ ഫോണ്‍
കമ്പ്യൂട്ടര്‍
ഏസി
ഫ്രിഡ്ജ്
പാക്കറ്റ് ഭക്ഷണം
വാഷിംഗ് മെഷീന്‍
പെയിന്റ്