സിനിമകളുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ നടപടി
സിനിമയുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. വ്യാജ പതിപ്പുകള്‍ സിനിമയുടെയും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെയും വരുമാനത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.
പൈറസിയെ ചെറുക്കാന്‍ ആന്റി-കാം കോര്‍ഡര്‍ അവതരിപ്പിക്കും. സിനിമയുടെ സുഗമമായ ചിത്രീകരണത്തിനായി ഏക ജാലക സംവിധാനം ഒരുക്കും. നേരത്തേ വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഈ സംവിധാനം ഇനി മുതല്‍ ഇന്ത്യയിലെ സിനിമാപ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.