ആലപ്പാട് ജനങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെടാന്‍ കാരണം സുനാമി എന്ന് ഇ പി ജയരാജന്‍
ആലപ്പാട്ടെ ഭൂമി നഷ്ടപ്പെട്ടത് കരിമണല്‍ ഖനനം കൊണ്ടല്ല മറിച്ച് സുനാമി മൂലമെന്ന നിലപാട് ആവര്‍ത്തിച്ച് മന്ത്രി ഇ പി ജയരാജന്‍ . കരിമണല്‍ ഖനന മേഖലകള്‍ സന്ദര്‍ശിച്ച് ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമിക്കും എന്നാല്‍ സമരത്തില്‍ പ്രദേശവാസികളുടെ എണ്ണം കുറവാണ്.
നാടിന്റെ പുരോഗതി തുരങ്കം വയ്ക്കുന്ന ശക്തികള്‍ ഖനനത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍. രാമചന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്ന മന്ത്രി കരിമണല്‍ വന്‍ തോതില്‍ തമിഴ്‌നാട്ടിലേക്ക് കടത്തുന്നുണ്ടെന്നും നിയമസഭയില്‍ പറഞ്ഞു.