യുവജനങ്ങളുടെ നേതൃത്വവുമായി ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയ്ക്ക് നവ സാരഥികള്‍
വിയന്ന: ഓസ്ട്രിയയിലെ മലയാളി സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയ്ക്ക് വിയന്നയില്‍ ജനിച്ചുവളര്‍ന്ന രണ്ടാം തലമുറയില്‍ നിന്നുള്ളവരുടെ നിറസാന്നിദ്ധ്യവുമായി പുതിയ ഭരണസമിതി നിലവില്‍ വന്നു.
പുതിയ പ്രസിഡന്റായി ക്ലൗഡിയ അഞ്ചേരിലും ജനറല്‍ സെക്രട്ടറിയായി കെവിന്‍ മതുപ്പുറത്തും ട്രെഷററായി ഷാജി ചേലപ്പുറത്തും തിരഞ്ഞെടുക്കപ്പെട്ടു.
റിനി തെക്കുംകോവില്‍ (വൈസ് പ്രസിഡന്റ്), നോവ പത്തിപ്പറമ്പില്‍ (ജോയിന്റ് സെക്രട്ടറി), ആര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായി സോണിയ മാര്‍ക്കോസ്, നീതു ഐക്കരേട്ട് എന്നിവരും എംഗല്‍ബേര്‍ട്ട് പ്രെറ്റ്‌നര്‍, ജെറിന്‍ ചേലപ്പുറത്ത് എന്നിവര്‍ സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. പി.ആര്‍.ഒ ഘോഷ് അഞ്ചേരില്‍. എക്‌സ് ഓഫിഷിയോ ആയി സജി മതുപ്പുറത്ത് തുടരും.
പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച നടത്തിയ പൊതുസമ്മേളനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് സന്തോഷ് പനച്ചിക്കല്‍ സംഘടന ഭാരവാഹിത്വം, ലേബര്‍ യൂണിയന്‍ പ്രതിനിധി ജോസഫ് പാലത്തിങ്കലിന്റെ സാന്നിധ്യത്തില്‍ പുതിയ ഭാരവാഹികള്‍ക്ക് ഔപചാരികമായി കൈമാറി.