കണക്ക് തിരുത്തി സര്‍ക്കാര്‍ ; ശബരിമലയില്‍ കയറിയത് രണ്ടു യുവതികള്‍ മാത്രം
ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ എണ്ണത്തിൽ കണക്ക് തിരുത്തി സർക്കാർ. ശബരിമല എക്‌സ്‌ക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികൾ മാത്രമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു . ശ്രീലങ്കന്‍ സ്വദേശിനിയായ യുവതി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ എന്ന പേരില്‍ ആദ്യം സര്‍ക്കാര്‍ പുറത്തുവിട്ട 51 പേരുടെ പട്ടികയില്‍ പുരുഷന്‍മാരും 50 വയസ്സുകഴിഞ്ഞവരും ഉള്‍പ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് പട്ടിക പുനഃപരിശോധിച്ച് 17 പേരാക്കിയത്. എന്നാൽ ഇപ്പോൾ ണ്ട് പേരുടെ കാര്യത്തിൽ മാത്രമെ സ്ഥിരീകരണമുള്ളു എന്ന നിലപാടാണ് സർക്കാർ നിയമസഭയിൽ സ്വീകരിച്ചിരിക്കുന്നത്.
അതേ സമയം ദര്‍ശനം ആവശ്യപ്പെട്ട് വരുന്ന യുവതികള്‍ക്ക് ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല ആചാര വിശ്വാസ സംരക്ഷണത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയില്‍ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.