ആന്റിയ ‘ഫിയസ്റ്റ 2019’ അബുദാബിയില്‍ പത്മശ്രീ മധു ഉത്ഘാടനം ചെയ്തു
അബുദാബി: അങ്കമാലി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ അങ്കമാലി എന്‍. ആര്‍. ഐ. അസോസ്സിയേഷന്‍ (ആന്റിയ) അബുദാബിയുടെ വാര്‍ഷിക ആഘോഷങ്ങള്‍ ‘ഫിയസ്റ്റ – 2019’ പത്മശ്രീ മധു ഉത്ഘാടനം ചെയ്തു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒരുക്കിയ ‘ഫിയസ്റ്റ – 2019’ ല്‍ മുഖ്യ അതിഥികള്‍ ആയി സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അങ്കമാലി എം. എല്‍. എ. റോജി എം. ജോണ്‍, സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി, കെ. ചന്ദ്ര സേനന്‍ തുടങ്ങിയവര്‍ സംബ ന്ധിച്ചു. ആന്റിയ അബുദാബി പ്രസിഡണ്ട് സ്വരാജ് കെ. ജെ. അദ്ധ്യക്ഷത വഹിച്ചു. ഫിയസ്റ്റ-2019 ജനറല്‍ കണ്‍വീനര്‍ ജസ്റ്റിന്‍ പോള്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ജോ മോള്‍ റെജി നന്ദി യും പറഞ്ഞു. ആന്റിയ അബുദാബി ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചലച്ചിത്ര മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവന കളെ മാനിച്ച് ആന്റിയ അബു ദാബി യുടെ ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ‘ചലച്ചിത്ര രത്‌ന പുര സ്‌കാരം’ നല്‍കി പത്മശ്രീ മധു വിനെ ആദരിച്ചു. ഗള്‍ഫ് മേഖല യിലെ മികച്ച റേഡിയോ നിലയ ത്തി നുള്ള ‘ഗ്ലോബല്‍ വോയ്സ് അവാര്‍ഡ്’ പ്രവാസി ഭാരതി റേഡിയോ മേധാവി കെ. ചന്ദ്ര സേനന്‍ ഏറ്റു വാങ്ങി. അംഗ ങ്ങളുടെ കുട്ടി കള്‍ ക്കുള്ള അക്കാഡ മിക് എക്‌സ ലന്‍സ് അവാര്‍ഡ്, ബിസിനസ്സ് എക്‌സ ലന്‍സ് അവാര്‍ഡ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു.
സിനിമാറ്റിക് ഡാന്‍സ് – കരോള്‍ ഗാന മത്സര ങ്ങള്‍ എന്നിവ യോടെ ആയിരുന്നു ഫിയസ്റ്റ -2019 ആഘോഷ ങ്ങള്‍ക്ക് തുടക്ക മായത്. സാന്‍ഡ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍ അവ തരി പ്പിച്ച സാന്‍ഡ് ആര്‍ട്ട് ഷോ വേറിട്ട അനുഭവം ആയി രുന്നു. അങ്കമാലി യുടെ ഭൂപ്രകൃതി കളും, ആന്റിയ അബു ദാബി യുടെ പ്രവര്‍ ത്തന മേഖല കളും പത്മശ്രീ മധു വിന്റെ ചിത്രവും ഉദയന്റെ വിരല്‍ തുമ്പി ലൂടെ മണലില്‍ വിടര്‍ന്ന കാഴ്ച പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ആന്റിയ അബു ദാബി മ്യൂസിക് ബാന്‍ഡ് ‘ഈണം’ കലാ കാരന്‍മാര്‍ അവതരിപ്പിച്ച ഗാന മേളയും അംഗ ങ്ങളുടെ കുട്ടികള്‍ അവ തരി പ്പിച്ച വൈവിധ്യ ങ്ങളായ കലാ പരി പാടി കളും അയ്മ മ്യൂസിക് മെല്ലോ അവതരിപ്പിച്ച ഗാന മേള യും കോമഡി ഷോ യും ഫിയസ്റ്റ – 2019 ആഘോഷ ങ്ങള്‍ക്ക് മാറ്റു കൂട്ടി. തനി നാടന്‍ അങ്കമാലി സദ്യ ഫിയസ്റ്റ -2019 ന്റെ പ്രത്യേകത യായി രുന്നു.
റിപ്പോര്‍ട്ട്: പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി