എന്‍ എസ് എസിനെ ഉപദേശിക്കാന്‍ കോടിയേരി ബാലകൃഷ്ണനു അവകാശമില്ല : ജി സുകുമാരന്‍ നായര്‍

എന്‍ എസ് എസിനെ നിശിതമായി വിമര്‍ശിച്ച കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിനെതിരെ വാളോങ്ങാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണന് അവകാശമില്ല ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ എന്‍എസ്എസിന് ഉദ്ദേശമില്ലെന്നും സുകുമാരന്‍ നായര്‍ വിശദമാക്കി.

അനാവശ്യമായി ഏതെങ്കിലും വിഷയത്തില്‍ എന്‍എസ്എസ് ഇടപെടുകയോ വിലപേശല്‍ നടത്തുകയോ ചെയ്തിട്ടില്ല. ഒരു പാര്‍ട്ടിയുടേയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ എന്‍എസ്എസ് ഇടപെട്ടിട്ടില്ല ആരുമായും നിഴല്‍ യുദ്ധത്തിനില്ല . ശബരിമല നിലപാട് രാഷ്ട്രീയം നോക്കിയല്ലെന്നും ജി.സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി .