യൂബർ ഡ്രൈവറെ കൊന്ന് കഷ്ണങ്ങളാക്കി ഓടയിൽ തള്ളി ദമ്പതികൾ പിടിയില്‍

വാഹനം മോഷ്ട്ടിക്കുവാന്‍ വേണ്ടി യൂബര്‍ ഡ്രൈവറെ കൊന്ന് കഷ്ണങ്ങളാക്കി ഓടയില്‍ തള്ളിയ ദമ്പതികള്‍ അറസ്റ്റില്‍. മുപ്പത്തിനാല് വയസ്സുകാരനായ ഫര്‍ഹത് അലി, 30 കാരനായ സീമ ഷര്‍മ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. രാം ഗോവിന്ദ് എന്ന യൂബര്‍ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ഡെല്‍ഹിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

ജനുവരി 29നാണ് രാം ഗോവിന്ദിന്റെ ഭാര്യ രാമിനെ കാണുന്നില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുന്നത്. ‘പിന്നീടുള്ള അന്വേഷണത്തില്‍ രാമിന്റെ അവസാനത്തെ ട്രിപ് മദാംഗിറില്‍ നിന്നും കപശേര അതിര്‍ത്തിയിലേക്കായിരുന്നുവെന്നും അതിന് ശേഷം വാഹനത്തിലെ ജിപിഎസ് പ്രവര്‍ത്തിച്ചിട്ടില്ല. എന്നും കണ്ടെത്തി.

മോഷണമായിരുന്നു കൊലയ്ക്ക് പിന്നിലെ ലക്ഷ്യമെന്ന് ദമ്പതികള്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. ഗോവിന്ദിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളായി വെട്ടി നുറുക്കുകയായിരുന്നു. വെട്ടി നുറുക്കിയ മൃതശരീരം മൂന്ന് ബാഗുകളിലാക്കിയാണ് ഓടയില്‍ തള്ളിയത്. അറസ്റ്റിലായ ദമ്പതികളില്‍ നിന്ന് രാം ഗോവിന്ദിന്റെ ഹ്യുണ്ടായി എക്സെന്റ് കാറും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.