വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു
കോട്ടയം: വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് ജസ്റ്റിസ് കെ.ടി.തോമസ് വിതരണം ചെയ്തു. ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് സമ്മാനിച്ചത്. ഗോള്‍ഡ് മെഡലും 50,000 രൂപയുമാണ് അവാര്‍ഡ്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പ്രത്യേക പുരസ്‌ക്കാരം സമ്മാനിച്ചു. കുവൈറ്റിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജയ കൃഷ്ണന്‍ നായര്‍ക്ക് വേണ്ടി വരുണ്‍ ജയകൃഷ്ണന്‍ നായര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച മൗണ്ട് കാര്‍മ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി, പി.പി പ്രദീപ്, മുഹമ്മദ് സഹീര്‍ [ചൈന], കാസിം അരിക്കുളം [ഖത്തര്‍], കോട്ടയം രമേശ്, എന്നിവരെ ആദരിച്ചു.
സ്വാഗത സംഘം ചെയര്‍മാന്‍ ടോമി കല്ലാനി അദ്ധ്യക്ഷത വഹിച്ചു. വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സാബു മുരുക്കവേലി. രക്ഷാധികാരി ഹരികുമാര്‍ കെ ബി [പി.ച്ച് വാല്യു]എം എസ് രാജഗോപാല്‍, സി.കെ ശശിധരന്‍, നാട്ടകം സുരേഷ്, ഡോ.ജോര്‍ജ് എബ്രഹാം, എം.പി ബിജു എന്നിവര്‍ പ്രസംഗിച്ചു. കലാഭവന്‍ ജോണിന്റെ കോമഡി നൈറ്റും ഉണ്ടായിരുന്നു.