മോഹന്‍ലാലിനെയും ആര്‍ എസ് എസിനെയും തള്ളി ശ്രീധരന്‍ പിള്ള
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബു ജെ പിക്കുവേണ്ടി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. മോഹന്‍ലാലിനെയും സുരേഷ് ഗോപിയേയും പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര്‍ വര്‍മ്മയെയും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പെടുത്തിയ ആര്‍എസ്എസ് റിപ്പോര്‍ട്ടും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തള്ളിക്കളഞ്ഞു. അങ്ങനെ ഒരു പട്ടിക ആര്‍എസ്എസിനില്ലെന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്.
മോഹന്‍ ലാലിന്റെ മത്സര സാധ്യതയെ കുറിച്ചോ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പുതുമുഖങ്ങള്‍ വരണമെന്നാണ് ബിജെപി നിലപാട്. ടിപി സെന്‍കുമാര്‍ മത്സര സന്നദ്ധത അറിയിച്ചിട്ടില്ലെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയെ ഉള്‍ക്കൊള്ളാന്‍ ജാതിമത ശക്തികള്‍ തയ്യാറാണെന്നും പിഎസ് ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. എന്‍എസ്എസുമായും എസ്എന്‍ഡിപിയുമായും തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്.