ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ ഉഴവൂരില്‍ പ്രതിഷേധം
ഉഴവൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ തൊട്ടിയില്‍ പീഠികക്ക് സമീപം കുളത്തൂമ്മച്ചാക്കില്‍ (തൊട്ടിയില്‍) ജോസിന്റെ പുരയിടത്തില്‍ നിര്‍മ്മാണം ആരംഭിക്കാന്‍പോകുന്ന ടവര്‍ നിര്‍മ്മാണം ഉപേക്ഷിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ അനാസ്ഥ കരണമാണ് മൊബൈല്‍ ടവര്‍ ജനനിബിഡ കേന്ദ്രത്തില്‍ വരുന്നതെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. ഇടക്കോലി കൂട്ടുകാര്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പ്രധിഷേധ പ്രകടനത്തിന് ശേഷം ടവര്‍ വിരുദ്ധ ജനകീയ സമതി രൂപീകരിച്ചുട്ടുണ്ട്.
വാര്‍ഡ് മെമ്പര്‍ അനില്‍ തേക്കുംകാട്ടില്‍ കണ്‍വീനറായും മാത്യു കാന്നും പറയിയില്‍, സണ്ണി എക്കാലയില്‍, രാജേഷ് തെരുവമലയില്‍, സതീഷ് ഇല്യാര്‍ കാനത്തില്‍, ജോസവിരുത്തിയില്‍, സുനില്‍ ഓടക്കുഴയ്ക്കല്‍, ബേബി തോട്ടിയില്‍ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
പ്രതിഷേധ യോഗം വാര്‍ഡ് മെമ്പര്‍ അനില്‍ ഉദ്ഘാടനം ചെയ്തു ടവറിന്റെ ധൂഷ്യവശങ്ങളെകുറിച്ച് ഷിന്റാകാവുംപുറം ജനങ്ങളേ ബോധവല്‍ക്കരിച്ചു.