സിംസ് വര്‍ക്കേഴ്‌സ് ഓഫ് മേഴ്‌സി അവാര്‍ഡ് ദയാബായിക്ക്
മനാമ: ബഹ്‌റൈനിലെ മലയാളി പ്രവാസ സംഘടനയായ സിംസിന്റെ ‘സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി 2019’ അവാര്‍ഡിന് ദയാബായിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിന് ഇന്ത്യന്‍ ക്ലബ്ബ് ആഡിറ്റോറിയത്തില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ബഹ്‌റൈനിലെ പ്രമുഖരും, ഇന്ത്യന്‍ എംബസി പ്രതിനിധികളും പങ്കെടുക്കും.
ജീവകാരുണ്യ മേഖലയില്‍ ജീവിതം സമര്‍പ്പിച്ച് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിന് വേണ്ടിയാണ് 2012 മുതല്‍ സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് നല്‍കിത്തുടങ്ങിയത്.
കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ ഡേവിസ് ചിറമേല്‍, ബഹ്‌റൈന്‍ ഡിസേബിള്‍ഡ് സൊസൈറ്റി ചെയര്‍മാനും രാജ കുടുംബാംഗവും ആയ ശൈഖ് ദുവൈജ് ഖലീഫ ബിന്‍ ദുവൈജ് ആല്‍ ഖലീഫ, കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നവജീവന്‍ ട്രസ്റ്റിന്റെ സാരഥി പി.യു തോമസ്, കെ.എം.സി.സി യുടെ ബഹ്‌റൈന്‍ ഘടകം, ഡോ.എം.എസ് സുനില്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുള്ളത്.
വാര്‍ത്ത സമ്മേളനത്തില്‍ സിംസ് പ്രസിഡന്റ് പോള്‍ ഉറുവത് , ജനറല്‍സെക്രട്ടറി ജോയ് തരിയത്, വൈസ് പ്രസിഡന്റ് ചാള്‍സ് ആലുക്ക, സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കൈതാരത്ത്, ഭരണസമിതി അംഗങ്ങള്‍ ആയ ജീവന്‍ ചാക്കോ ,മോന്‍സി മാത്യൂ , ജേക്കബ് വാഴപ്പിള്ളി,ജോയ് എം എല്‍ ,സജു സ്റ്റീഫന്‍ ,ബിനോയ് ജോസഫ്, റൂസോ ജോസഫ്, സിംസ് ചാരിറ്റി വിങ് കണ്‍വീനര്‍മാരായ ഷാജന്‍ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.