ഇടപ്പാളയം അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു
അബുദാബി : എടപ്പാള്‍ സ്വദേശികളുടെ ആഗോള പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ യു. എ. ഇ. ചാപ്റ്റര്‍ ഒരുക്കുന്ന അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു. അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ നൗഷാദ് കല്ലം പുള്ളി അദ്ധ്യക്ഷത വഹിച്ചു.
ഇടപ്പാളയം ദുബായ് ചാപ്റ്റര്‍ പ്രസിഡണ്ട് നൗഷാദ്, സെക്രട്ടറി ഷറഫ്, കെ. എസ്. സി. കായിക വിഭാഗം മുന്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ വലിയ കത്ത്, രാജന്‍ കാലടി, ദീപക് എടപ്പാള്‍, ടി. സി. മൊയ്തീന്‍ നടുവട്ടം, ഹൈദര്‍ ബിന്‍ മൊയ്തു, ഹബീബ് റഹ്മാന്‍, ജാഫര്‍ എടപ്പാള്‍, മന്‍സൂര്‍ മാങ്ങാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ആഷിക് കൊട്ടിലില്‍ സ്വാഗത വും രജീഷ് പാണക്കാട്ട് നന്ദിയും പറഞ്ഞു.
2019 മാര്‍ച്ച് 8 വെള്ളി യാഴ്ച അബുദാബി റീം ഐലന്‍ഡിലെ ‘അല്‍ റീം കൂറ സ്‌പോര്‍ട്ട്‌സ്’ ഗ്രൗണ്ടില്‍ വെച്ചാണ് ടൂര്‍ണ്ണ മെന്റ് നടക്കുക. വിവരങ്ങള്‍ക്ക് : 050 882 2714 (ജംഷീര്‍ എടപ്പാള്‍)
-പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി